25 February, 2024 09:48:02 AM


തിരുവല്ലയിൽ കാണാതായ15 കാരിയെ കണ്ടെത്തി



പത്തനംതിട്ട: തിരുവല്ലയിൽ കാണാതായ 15 കാരിയെ കണ്ടെത്തി. പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. കേസിലെ രണ്ട് പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശി അജിൽ ,അതുൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. ഇന്നലെ വൈകിട്ട് പോലീസ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു.

സംഭവത്തിൽ പെൺകുട്ടിയെ കൂട്ടികൊണ്ടുപോയവരുടെ ചിത്രം പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ , തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K