01 March, 2024 07:01:59 PM


പമ്പയിൽ നിന്നും രണ്ട് മാസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി



പത്തനംതിട്ട: പത്തനംതിട്ട പമ്പയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കെഎസ്ആർടിസി സ്റ്റാൻഡിന് മുൻവശത്തെ എക്കോ ഷോപ്പിന്റെ പിറകിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നും മൃതദേഹത്തിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നും പൊലീസ് അറിയിച്ചു. ശബരിമലയിൽ നിന്ന് കാണാതായവരിൽ ആരുടെയെങ്കിലും ആണോ മൃതദേഹമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K