04 March, 2024 10:25:38 AM


ആറാട്ടുപുഴയിൽ യുവാവിന്‍റെ മൃതദേഹം കടൽത്തീരത്ത് അടിഞ്ഞ നിലയിൽ



ആലപ്പുഴ: ആറാട്ടുപുഴയിൽ യുവാവിന്‍റെ മൃതദേഹം കടൽത്തീരത്ത് അടിഞ്ഞനിലയിൽ. പുല്ലുകുളങ്ങര മേട്ടുതറയിൽ സുരേഷ് കുമാറിൻറെ മകൻ അബിന്‍റെ (26) മൃതദേഹമാണ് പെരുമ്പള്ളി ജങ്ഷന് വടക്ക് ഭാഗത്ത് കടൽത്തീരത്ത് അടിഞ്ഞ നിലയിൽ തൊഴിലാളികൾ കണ്ടത്. തൃക്കുന്നപ്പുഴ പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കിയതിനു ശേഷം മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K