04 March, 2024 10:45:33 AM


പട്ടാമ്പി നേർച്ചക്കിടെ സംഘർഷം; ഉപാഘോഷ കമ്മിറ്റിക്കാർ തമ്മിലടിച്ചു



പാലക്കാട്: പട്ടാമ്പി നേർച്ച ആഘോഷത്തിനിടെ സംഘർഷം. ഉപാഘോഷ കമ്മിറ്റിക്കാർ ചേരി തിരിഞ്ഞു തമ്മിലടിച്ചു. അതുപോലെ സംഘർഷം നിയന്ത്രിക്കാൻ ഇടപെട്ട പൊലീസിന് നേരെയും ആക്രമണം ഉണ്ടായി. പൊലീസ്‌ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി ആളുകൾക്ക് സംഘർഷത്തിൽ പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K