04 March, 2024 07:06:07 PM


പിക്ക്അപ്പ് വാൻ ഗുഡ്സ് ഓട്ടോറിക്ഷയിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ ഡ്രൈവർ മരിച്ചു



അമ്പലപ്പുഴ: പിക്ക് അപ് വാൻ ഗുഡ്സ് ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവർ മരിച്ചു. ആലപ്പുഴ പുറക്കാട് പുത്തൻചിറ വീട്ടിൽ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ  ദേശീയപാതയിൽ പുറക്കാട് പഴയങ്ങാടിയിലാണ് അപകടമുണ്ടായത്. ഗുഡ്സ് ഓട്ടോറിക്ഷയുടെ പുറകിൽ പിക്ക് അപ് വാനിടിച്ചായിരുന്നു അപകടമുണ്ടായത്. 

വാഹനങ്ങൾ കൂട്ടിയിടിച്ചതിന്‍റെ ആഘാതത്തിൽ ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞ് റോഡിൽ വീണ് കുഞ്ഞുമോന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ അദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ - സീന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K