07 March, 2024 12:44:33 PM
തൃശ്ശൂരില്‍ ദമ്പതിമാരും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍
തൃശ്ശൂര്‍: അടാട്ട് മൂന്നംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ് (35), ഭാര്യ സംഗീത (33), മകന്‍ ഹരിന്‍(9) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടത്.
സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് സുമേഷ്. ദമ്പതിമാരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും മകനെ മുറിയിലെ തറയില്‍ മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു. മകനെ കൊലപ്പെടുത്തിയശേഷം ദമ്പതിമാര്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം.
ഒന്‍പതുവയസ്സുകാരനായ മകന്‍ അസുഖബാധിതനായിരുന്നു. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കള്‍ കരുതുന്നത്.