08 March, 2024 10:38:13 AM
എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് എന്‍റെ വിഷയമല്ല- സുരേഷ് ഗോപി
തൃശൂർ: തൃശൂരിൽ വിജയം ഉറപ്പിച്ച് ബിജെപി നേതാവ് സുരേഷ് ഗോപി. കെ. മുരളീധരന്‍റെ തൃശൂരിലെ സ്ഥാനാർഥിത്വത്തിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. സ്ഥാനാർത്ഥിത്വം മാറ്റിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.എതിര്‍ സ്ഥാനാർഥി ആരെന്നത് തന്‍റെ വിഷയമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിജെപി വിജയിക്കും എന്നാണ് സുരേഷ് ഗോപി ആവര്‍ത്തിക്കുന്നത്. തൃശൂരില്‍ ടി.എൻ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തില്‍, സ്ഥാനാർഥികള്‍ മാറിവരുമെന്നും അതിന് അതിന്‍റേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.