10 March, 2024 04:02:29 PM


അതിരപ്പിള്ളിയിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍



തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലക്കപ്പാറ തവളക്കുഴിപ്പാറ മലയന്‍ വീട്ടില്‍ ഷിജു(32)വിനെയാണ് ചാലക്കുടി ഡിവൈ.എസ്.പി. ആര്‍. അശോകന്‍ അറസ്റ്റ് ചെയ്തത്. 
വെള്ളിയാഴ്ച സന്ധ്യയോടെ പോത്തുമ്പാറ കോളനിക്ക് സമീപം അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകരാണ് ചാലക്കുടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ അടക്കം മൂന്ന് പേർ മദ്യം നൽകി പീഡിപ്പിച്ചതായി പെൺകുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പ്രതിയായ ഷിജു ഓട്ടോയിൽ എത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K