11 March, 2024 03:31:37 PM


പാലക്കാട് കാട്ടുപന്നിയുടെ ആക്രമണം; നാല് വയസുകാരന് പരിക്ക്



പാലക്കാട്:  വീയ്യകുറിശ്ശിയിൽ അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർഥിയെ ഓടിവന്ന പന്നി ഇടിച്ചിട്ടു. വീയ്യകുറിശ്ശി സ്വദേശി പ്രജീഷയുടെ മകൻ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്. എൽകെജി വിദ്യാർഥിയാണ്. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. മറ്റുകുട്ടികളും ഒപ്പമുണ്ടായിരുന്നു. ഈ സമയത്ത് കാട്ടിൽ നിന്നും ഓടി വന്ന പന്നി കുട്ടിയെ ഇടിച്ചിട്ട ശേഷം ഓടിമറയുകയായിരുന്നു. തലയിടിച്ചാണ് വീണതെങ്കിലും പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959