10 December, 2023 01:46:45 PM
'ഹമാസിനെ ഞങ്ങള്‍ക്ക് തോല്‍പിക്കാനാവില്ല' - ഇസ്‌റാഈല്‍ മുന്‍ സൈന്യാധിപന്‍
ജറുസലേം: ഹമാസിനെ തങ്ങള്‍ക്ക് തോല്‍പിക്കാനാവില്ലെന്ന് ഇസ്‌റാഈല്‍ മുന്‍ സൈന്യാധിപന്‍. ഹാരേട്‌സ് ന്യൂസ് പേപ്പറിലാണ് യെര്‍ ഗോലന്റേ പ്രതികരണം. 'അടുത്ത ഭാവിയിലൊന്നും ഹമാസ് ഭരണകൂടത്തെ ഇല്ലാതാക്കാനാവില്ല. ഹമാസിന്റെ മേലുള്ള സമ്മര്‍ദ്ദം അതിന്റെ ശക്തി പൂര്‍ണമായും ഇല്ലാതാക്കാന്‍ മാത്രം പര്യാപ്തമല്ല. മറ്റു സൈനിക നാടകങ്ങളൊന്നും ഇനി പ്രതീക്ഷിക്കേണ്ടതില്ലാത്തതിനാല്‍ ബന്ദികളുടെ മോചനത്തിലാണ് നാം ശ്രദ്ധ ചെലുത്തേണ്ടത്. ഗസ്സയിലേക്കുള്ള യുദ്ധ സാമഗ്രികളുടെ പ്രവേശനം തടയുകയും മുനമ്ബിലെ മാനുഷികാവശ്യങ്ങള്‍ക്കായി പ്രതികരിക്കുകയും വേണം' ഗോലന്‍ പറയുന്നു.
വടക്കന്‍ ഗസ്സ മുനമ്ബ് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന ഇസ്‌റാഈല്‍ വാദത്തിനെതിരേയും ഗോലന്‍ പ്രതികരിച്ചു. ഇപ്പോഴും സൈന്യം അവിടെ തിരിച്ചടി നേരിടുകയാണെന്ന് ഗോലന്‍ ചൂണ്ടിക്കാട്ടി.
'വടക്കന്‍ ഗസ്സയിലെ നേട്ടത്തില്‍ രണ്ട് യുക്തമായ സാഹചര്യങ്ങളുണ്ട്. ഭൂരിഭാഗം ജനങ്ങളെയും ഒഴിപ്പിക്കുന്നതും തട്ടിക്കൊണ്ടുപോയവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ അവിടെ ഇല്ലെന്ന ധാരണയും'
ഹമാസ് സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ ഇസ്‌റാഈലിന് കഴിയുമോ? എന്ന് ചോദിച്ചാല്‍ അതെ എന്നാണ് ഉത്തരം. എന്നാല്‍ അമേരിക്കയുടെ കടുത്ത എതിര്‍പ്പില്ലാതെ പ്രവര്‍ത്തനം ഏതാനും ആഴ്ചകളിലെങ്കിലും തുടരാന്‍ കഴിയുമോ എന്നാണ് ചോദ്യമെങ്കില്‍ പ്രത്യക്ഷത്തില്‍ ഇല്ല എന്നാണ് ഉത്തരം- ഗോലന്‍ ചൂണ്ടിക്കാട്ടുന്നു.