13 March, 2024 10:40:12 AM


തിരുവല്ലയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി



പത്തനംതിട്ട: തിരുവല്ലയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞില്ല . പുലർച്ചെ ഒരു മണിയോടെയാണ് മൃതദേഹം ട്രാക്കിന് സമീപത്തു നിന്നും കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K