01 December, 2023 10:35:55 AM


ഫോര്‍ട്ടു കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിടിച്ച് കെട്ടിടം തകര്‍ന്നു



കൊച്ചി: ഫോര്‍ട്ടു കൊച്ചിയില്‍ ബോട്ടിടിച്ച് കെട്ടിടം തകര്‍ന്നു. മത്സ്യബന്ധന ബോട്ടിടിച്ചാണ് കെട്ടിടം തകർന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഫോർട്ടുകൊച്ചി കമാലക്കടവിലാണ് സംഭവം.

അമിതവേഗതയിൽ എത്തിയ ബോട്ടാണ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K