14 March, 2024 01:30:19 PM


ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മ്ലാവ് ബൈക്കിലിടിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്ക്



കൊച്ചി: എറണാകുളം കോതമംഗലത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മ്ലാവ് ബൈക്കിലിടിച്ച് കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്കേറ്റു. കെഎസ്ആർടിസി കണ്ടക്ടറായ ബേസിലിനാണ് ഇന്നലെ രാത്രി 11.30 ഓടെ റോഡിന് കുറുകെ മ്ലാവ് ചാടി അപകടമുണ്ടായത്. കോതമംഗലത്ത് നിന്ന് മടങ്ങുമ്പോൾ ഭൂതത്താൻകെട്ടിനും വടാട്ടുപാറക്കുമിടയിൽ പുളിമൂടൻചാൽ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. തലക്കും കൈക്കും പരിക്കേറ്റ ബേസിലിനെ ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K