16 March, 2024 02:14:22 PM


കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം



തൃശ്ശൂർ: ഒല്ലൂർ ചിയ്യാരത്ത് കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിലിടിച്ച് പെരുമ്പാവൂർ സ്വദേശി മരിച്ചു. വെങ്ങോല പീടികപ്പറമ്പിൽ ഹൈദ്രോസ് (52) ആണ് മരിച്ചത്. മലപ്പുറത്തെ ഭാര്യ വീട്ടിൽ പോയി പെരുമ്പാവൂരിലേക്ക് തനിച്ച് ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K