18 March, 2024 09:53:34 AM


പാലക്കാട് ഇരുമ്പകച്ചോലയിൽ ആദിവാസി യുവാവിന് വെട്ടേറ്റു



പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയിൽ ആദിവാസി യുവാവിന് വെട്ടേറ്റു. വെറ്റിലചോല കോളനിയിലെ തങ്കമണിയുടെ മകൻ കണ്ണനാണ് പരിക്കേറ്റത്. സംഭവത്തിൽ കണ്ണൻ്റെ അയൽവാസിയായ സനീഷിനെ മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11.30 നാണ് സംഭവമുണ്ടായത്. സാരമായി പരിക്കേറ്റ കണ്ണനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K