12 December, 2023 09:37:45 AM


പാലക്കാട് നാലുവയസുകാരനെ പിതൃ സഹോദരന്‍റെ ഭാര്യ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി



പാലക്കാട്: കൊഴിഞാമ്പാറ വണ്ണാമടയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി. പിതൃസഹോദരന്‍റെ ഭാര്യയാണ് കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. 

വണ്ണാമട സ്വദേശി മധുസൂധനന്‍റെ മകൻ നാലുവയസുകാരൻ റിത്വിവിക്കാണ് കൊല്ലപ്പെട്ടത്. മധുസൂധനന്റെ സഹോദരൻ ബാലകൃഷ്ണന്‍റെ ഭാര്യ ദീപ്തി (29) ആണ് കുട്ടിയെ പ്രതി. ശേഷം സ്വയം ആത്മഹത്യക്ക് ശ്രമിച്ച ഇവരെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതക കാരണം വ്യക്തമല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K