18 March, 2024 07:26:04 PM


മൂവാറ്റുപുഴ വാളകത്ത് പ്രവർത്തിക്കുന്ന എടിഎം തകർത്ത് മോഷണ ശ്രമം



മൂവാറ്റുപുഴ: കോലഞ്ചേരി റോഡിൽ വാളകം ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന എസ്ബിഐയുടെ എടിഎം തകർന്ന നിലയിൽ. ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. കല്ല് ഉപയോഗിച്ചാണ് എടിഎം തകർക്കാൻ ശ്രമിച്ചിരിക്കുന്നത്. എടിഎമ്മിൽ നിന്നും പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ട്. എ ടി എമ്മിന് അകത്തുളള ക്യാമറകൾ നീക്കം ചെയ്ത നിലയിലായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രതികൾക്കായുളള അന്വേഷണം തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K