12 December, 2023 12:06:41 PM


സപ്ലൈകോ: സബ്‌സിഡി സാധനങ്ങള്‍ക്ക് 25 ശതമാനംവരെ വില കൂടും



തിരുവനന്തപുരം: സപ്ലൈകോ വഴി വിൽക്കുന്ന സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാൻ സർക്കാർ. 25 ശതമാനം വരെ വിലയാകും വർദ്ധിപ്പിക്കുക. വില പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിൽ ഇക്കാര്യം ധാരണയായി. നിലവിൽ 13 ഉത്പന്നങ്ങൾക്കാണ് സബ്‌സിഡിയുള്ളത്.  വിലകൂട്ടാൻ കഴിഞ്ഞമാസം ഇടതുമുന്നണിയോഗം അനുമതി നൽകിയിരുന്നു. സബ്‌സിഡി ഉത്പന്നങ്ങളുടെ എണ്ണം 16 ആക്കാൻ സാധ്യത തേടണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും സമിതി അനുകൂല നിലപാടെടുത്തിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K