22 March, 2024 05:11:42 PM


പെരുമ്പാവൂരിൽ ബൈക്കുകൾ തമ്മിൽ മത്സര ഓട്ടം; ഒരാൾക്ക് ദാരുണാന്ത്യം



കൊച്ചി: പെരുമ്പാവൂരിൽ ബൈക്കുകൾ തമ്മിൽ ഉണ്ടായ മത്സര ഓട്ടത്തിൽ ബൈക്കുകൾ കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. എറണാകുളം വേങ്ങൂർ സ്വദേശി അമൽ ആണ് മരിച്ചത്. രണ്ടു ബൈക്കുകളിലായി യുവാക്കൾ മത്സര ഓട്ടം നടത്തിയപ്പോൾ എതിർ ദിശയിൽ നിന്ന് വന്ന ബസിലേക്ക് ഒരു ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ ഭാ​ഗത്ത് സ്ഥിരമായി ബൈക്കുകൾ തമ്മിൽ മത്സരം നടക്കാറുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K