23 March, 2024 10:06:14 AM


ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനകൾ ഇടഞ്ഞു; ചിതറിയോടിയ നിരവധി പേർക്ക് പരിക്ക്



തൃശൂർ: ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനകൾ ഇടഞ്ഞു. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂർ രവികൃഷ്ണനാണ് ഇടഞ്ഞത്. ഇത് പുതുപ്പള്ളി അർജുനൻ എന്ന ആനയെ കുത്തിയതോടെ ഇരു ആനകളും തമ്മിൽ കൊമ്പുകേർക്കുന്ന തരത്തിലെത്തി. ഇതോടെ ആളുകൾ വിരണ്ടോടി. സംഭവത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K