23 March, 2024 07:57:48 PM


മുട്ടക്കറിയിൽ ജീവനുള്ള പുഴു; ശിക്ഷ പിഴയിൽ ഒതുക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്



കൊച്ചി : കളമശ്ശേരിയില്‍ പത്തടിപ്പാലത്തെ സെയ്ന്‍സ് ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. മണ്ണാര്‍ക്കാട് നിന്നെത്തിയ മൂന്ന് യുവാക്കള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് യുവാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി പരിശോധന നടത്തുകയും പുഴുവിനെ കണ്ടെത്തിയ ഭക്ഷണത്തിന്റെ സാമ്ബിള്‍ ശേഖരിക്കുകയും ചെയ്തു.


യുവാക്കള്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ മുട്ടക്കറിയിലായിരുന്നു പുഴുവിനെ കണ്ടത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലില്‍ ഭക്ഷണം തയ്യാറാക്കുന്നതെന്ന് ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. എന്നിട്ടും ഉദ്യോഗസ്ഥര്‍ സ്ഥാപന ഉടമയില്‍ നിന്നും പിഴയീടാക്കുന്ന നടപടികൾ മാത്രമാണ് സ്വീകരിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K