25 March, 2024 07:01:34 PM
നടി സുരഭി സന്തോഷ് വിവാഹിതയായി
തിരുവനന്തപുരം: നടി സുരഭി സന്തോഷ് വിവാഹിതയായി. നടി സുരഭി സന്തോഷിന്റെ വരൻ ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രൻ ആണ്. സരിഗമ ലേബലിലെ ആര്‍ട്ടിസ്റ്റാണ് പ്രണവ്. കോവളത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രം സുരഭി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയായ സുരഭി നര്‍ത്തകി കൂടിയാണ്. കഴിഞ്ഞ നവംബറിലായിരുന്നു പ്രണവിന്റെയും സുരഭിയുടെയും വിവാഹ നിശ്ചയം വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്നത്.
കുഞ്ചാക്കോ ബോബൻ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം കുട്ടനാടൻ മാര്‍പാപ്പയിലൂടെയാണ് സുരഭി സന്തോഷ് നടിയായി അരങ്ങേറിയത്. നായികയുടെ അനിയത്തിയായിട്ടായിരുന്നു സുരഭി സന്തോഷ് ചിത്രത്തില്‍ വേഷമിട്ടത്. ആപ് കൈസാ ഹോ എന്ന ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസനൊപ്പവും സുരഭി സന്തോഷ് കഥാപാത്രമായി തിളങ്ങി. കന്നഡയില്‍ ദുഷ്‍ടാ എന്ന ഒരു സിനിമയിലൂടെയും അരങ്ങേറിയ സുരഭി സന്തോഷ് നിരവധി കഥാപാത്രങ്ങളായി മലയാളത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട് . സെക്കന്റ് ഹാഫ്, ഹാപ്പി സര്‍ദാര്‍, മൈ ഗ്രേറ്റ്ഗ്രാന്റ് ഫാദര്‍, പദ്മ തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ വേഷമിട്ടു.