27 March, 2024 10:12:35 AM


പാലക്കാട് ഉറങ്ങിക്കിടന്നയാള്‍ക്ക് മുകളിലൂടെ ലോറി കയറി ദാരുണാന്ത്യം



പാലക്കാട്: അയിലൂരില്‍ ടിപ്പര്‍ ലോറി കയറി ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ 45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. വീട് നിർമ്മാണത്തിന്‍റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുക്കുമ്പോഴാണ് തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേശിന്‍റെ  ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K