28 March, 2024 04:33:20 PM
സ്വയം കുത്തിപ്പരിക്കേൽപ്പിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച കിടപ്പുരോഗി മരിച്ചു
പത്തനംതിട്ട : സ്വയം കുത്തിപ്പരിക്കേൽപ്പിച്ച നിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. അടൂർ കടമ്പനാട് അന്തിച്ചിറ സ്വദേശി യശോധരൻ (57) ആണ് മരിച്ചത്. നാല് വർഷത്തിൽ അധികമായി യശോധരൻ കിടപ്പിലായിരുന്നു.
അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത തുക തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. ഈ മാസം 25 ആയിരുന്നു ജപ്തി ചെയ്യാനിരുന്നത്. 23ന് വീട്ടിൽ ആരുമില്ലാത്ത സമയം യശോധരൻ സ്വയം കുത്തുകയായിരുന്നു.