01 December, 2023 11:41:16 AM


വാദി പ്രതിയായി: ആണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ യുവതിക്കെതിരെ കേസ്

 


മുംബൈ: പീഡനത്തിന് പരാതി കൊടുത്ത യുവതിയ്‌ക്കെതിരേ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കുറ്റത്തിന് പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഒരു 40 കാരിക്കാണ് ഈ തിരിച്ചടി. ഇപ്പോള്‍ 16 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് പോക്‌സോ ആക്‌ട് പ്രകാരം യുവതിക്കെതിരേ കേസായി.


മഹാരാഷ്ട്രയിലെ ടാര്‍ഡാവോയിലെ തന്റെ വീട്ടില്‍ വെച്ച്‌ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് ആദ്യം യുവതി പരാതി നല്‍കുകയായിരുന്നു. തന്റെ വീട്ടില്‍ തന്നെ താമസിക്കുന്ന കൗമാരക്കാരനെതിരേയായിരുന്നു പരാതി. പരാതിയില്‍ യുവതി 20 കാരന്‍ എന്നായിരുന്നു കാണിച്ചിരുന്നത്.


രണ്ടുമാസം മുമ്പാണ് കൗമാരക്കാരന്‍ ബന്ധു കൂടിയായ യുവതിയുടെ വീട്ടില്‍ താമസത്തിന് എത്തിയത്. യുവതിയുടെയും ഭര്‍ത്താവിന്റെയും കൂടെയായിരുന്നു താമസം. ഇതിനിടയിലാണ് കഴിഞ്ഞമാസം ഇയാള്‍ തന്നെ തന്റെ വീട്ടില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പോലീസില്‍ പരാതി നല്‍കിയത്.


20 കാരനെതിരേ കേസെടുത്ത പോലീസ് ലോക്കപ്പില്‍ ഇടുകയും ചെയ്തു. പിന്നീട് നട്ന്ന അന്വേഷണത്തിലാണ് ഇയാള്‍ക്ക് 16 വയസേ ഉള്ളൂ എന്ന് കണ്ടെത്തിയത്. ഇതോടെ കേസ് തിരിഞ്ഞ് പോക്‌സോ ആകുകയും ചെയ്തു. കുട്ടിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കുട്ടിയുടെ മാതാവ് ഉത്തര്‍പ്രദേശില്‍ നിന്നും എത്തുകയും പ്രായപൂര്‍ത്തിയാകാത്ത തന്റെ മകനെ യുവതിയാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്നും പറഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ യുവതിക്കെതിരേ കേസ് മാറുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K