13 December, 2023 01:46:21 PM


ലോക്സഭയിൽ സുരക്ഷാ വീഴ്ച; സന്ദർശക ​ഗാലറിയിൽ നിന്ന് രണ്ട് പേർ സഭയിലേക്ക് ചാടി



ന്യൂഡൽഹി: ലോക്സഭയിൽ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച. ലോക്സഭാ ഗ്യാലറിയിൽ നിന്നും രണ്ടു പേർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി സഭയിൽ എംപിമാർക്കിടയിലേക്ക് ചാടിക്കയറി കൈയിൽ കരുതിയ കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ഇതോടെ സഭയ്ക്കുള്ളിൽ പുകപടലങ്ങൾ നിറഞ്ഞു. ശൂന്യവേളക്കിടെയാണ് സംഭവമുണ്ടായത്. സഭ നിർത്തിവച്ചിരിക്കുകയാണ്. നടുത്തളത്തിലെത്തിയ യുവാവ് ഇപ്പോൾ സുരക്ഷാ ജീവനക്കാരുടെ പിടിയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K