02 April, 2024 11:56:36 AM
സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി കൊടി കെട്ടുന്നതിനിടെ താഴെവീണു; ബിജെപി പ്രവര്‍ത്തകന് ദാരുണാന്ത്യം
തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടികള്‍ കെട്ടുന്നതിനിടെ കോണിയില്‍ നിന്ന് താഴെ വീണ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന്‍ ശ്രീരംഗനാണ് (57) മരിച്ചത്.
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പര്യടനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങളാണ് നടന്നിരുന്നത്. അഴിമാവില്‍ നിന്നായിരുന്നു പര്യടനം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് സംഭവം.
കോണിയില്‍ നിന്ന് താഴെ വീണ ശ്രീരംഗനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.