03 April, 2024 04:45:28 PM


ആലപ്പുഴയിൽ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചു



ആലപ്പുഴ: ആലപ്പുഴയില്‍ രേഖകള്‍ ഇല്ലാതെ 10 ലക്ഷം രൂപ പിടികൂടി. കളര്‍കോട് നിന്നാണ് രേഖകളില്ലാതെ കൊണ്ടുവന്ന പണം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് എസ്എസ്ടി ടീമിന്റേതാണ് നടപടി. തുടര്‍നടപടികള്‍ക്കായി പണം ആദായ നികുതി വകുപ്പിന് കൈമാറി.

ആലപ്പുഴ ജില്ലയിൽ 27 പരിശോധനാകേന്ദ്രങ്ങളിലായി 81 സ്റ്റാറ്റിക് സർവലൈൻസ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. വാഹന പരിശോധനയുൾപ്പടെ നടത്തി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുക, മദ്യം-മയക്കുമരുന്നു കടത്ത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ തടയുക എന്നിവയാണ് സംഘത്തിന്റെ ചുമതല. ഇതു കൂടാതെ ജില്ലയിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 54 ഫ്‌ലൈയിങ് സ്‌ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K