07 April, 2024 05:45:03 PM
പാലക്കാട് യുവതി പൊള്ളലേറ്റ് മരിച്ചു: രണ്ട് മക്കള്‍ പൊള്ളലേറ്റ നിലയില്‍
പാലക്കാട്: വല്ലപ്പുഴയില്‍ യുവതി വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ചെറുകോട് സ്വദേശി ബീനയാണ് (30) മരിച്ചത്. മക്കളായ നിഖ (12), നിവേദ (8) എന്നിവരെ പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു..
ഭർത്താവിന്റെ വീട്ടിൽ വച്ചാണ് ബീനയ്ക്കും മക്കൾക്കും രാവിലെ പൊള്ളലേറ്റത്. ഭർത്താവുമായി ഫോണിലൂടെയുള്ള തർക്കത്തെ തുടർന്ന് ബീന തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നാണ് വിവരം.