09 April, 2024 02:23:11 PM


സിപിഐഎം പ്രവർത്തകൻ സിയാദിന്‍റെ വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം



ആലപ്പുഴ: കായംകുളത്തെ സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി വെറ്റ മുജീബ് എന്ന മുജീബ് റഹ്‌മാന്‍, രണ്ടാം പ്രതി ഷെഫിക്ക് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

2020 ഓഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം. കായംകുളം എംഎസ്എം സ്‌കൂളിന് മുന്നില്‍ വച്ച് സിപിഐഎം പ്രവര്‍ത്തകനായ സിയാദിനെ ആക്രമിക്കുകയായിരുന്നു. നിരവധി ഗുണ്ടാ ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K