10 April, 2024 10:16:06 AM


കായംകുളത്ത് പോലീസുകാര്‍ക്ക് നേരെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്



കായംകുളം: കായംകുളത്ത് പോലീസുകാര്‍ക്കുനേരെ ആക്രമണവം കുരുമുളക് പൊടി പ്രയോഗവും. രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. കായംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒമാരാരയ പ്രവീണ്‍, സബീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത് . ഗുരുതരമായി പരുക്കേറ്റ സിപിഒ പ്രവീണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാള്‍ പൊലീസിന്റെ പിടിയിലായി.

ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചയ്ക്കിടയാണ് ആക്രമണമുണ്ടായത്. കെട്ടുകാഴ്ച കടന്നു പോകാന്‍ 11 കെവി ലൈന്‍ ഓഫ് ചെയ്തിരുന്നു. ഏറെ നേരമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാല്‍ ലൈന്‍ ഓണ്‍ ചെയ്യാന്‍ പൊലീസ് പറഞ്ഞതാണ് തര്‍ക്കത്തിനിടയായത്. പൊലീസുകാരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിനഞ്ചോളം പേര്‍ ചേര്‍ന്നായിരുന്നു ആക്രമണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K