10 April, 2024 04:55:02 PM
പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു; അനസ്‌തേഷ്യയിലെ പിഴവെന്ന് ബന്ധുക്കള്‍
തൃശ്ശൂര്‍: പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ഒന്‍പത് ദിവസം മുന്‍പ് പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ചാലക്കുടിയിലെ പാലസ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി. നീതുവിന് മറ്റു രണ്ട് കുട്ടികളുണ്ട്.