11 April, 2024 09:36:08 AM


പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍



മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളിയിൽ വൃദ്ധ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സി ടി വർ​ഗീസ് (78), അന്നമ്മ വർ​ഗീസ് (73) എന്നിവരാണ് മരിച്ചത്. വർ​ഗീസിന്റെ മൃതദേഹം പുറത്തെ കുളിമുറിയിലും അന്നമ്മയുടേത് വീടിനുള്ളിലുമായിരുന്നു. അടുക്കളയിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവച്ച നിലയിൽ കണ്ടെത്തി. ഇരുവരും തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K