16 April, 2024 12:23:50 PM


മൂന്നാറിൽ കാട്ടാനക്കൂട്ടം വിനോദ സഞ്ചാരികളുടെ കാറുകൾ തകർത്തു



ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകർത്തു. മാട്ടുപ്പെട്ടി ഫാക്‌ടറിക്കു സമീപത്തു നിർത്തിയിട്ടിരുന്ന കാറുകളാണ് തകർത്തത്. ഇന്നു പുലർ‌ച്ചെയാണ് സംഭവം നടന്നത്. ആക്രമണത്തിനു ശേഷം പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ സമീപത്തുള്ള വനത്തിലേക്ക് തുരത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K