18 April, 2024 09:53:34 AM
അടൂരിൽ തെരുവുനായയിൽ നിന്നും പേവിഷബാധയേറ്റ മധ്യവയസ്കൻ മരിച്ചു
പത്തനംതിട്ട : അടൂരിൽ തെരുവുനായയിൽ നിന്നും പേവിഷബാധയേറ്റയാൾ മരിച്ചു. അടൂർ വെള്ളക്കുളങ്ങര പറവൂർ കലായിൽ പി എം. സൈമൺ (58) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ് സൈമണെ തെരുവുനായ കടിച്ചത്. റാബിസ് വാക്സിൻ എടുത്തിരുന്നില്ല.