19 April, 2024 02:31:03 PM


കാണാതായ അസിസ്റ്റൻ്റ് പോസ്റ്റ് മാസ്റ്ററെ ജോലി ചെയ്യുന്ന ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി



ആലുവ: രണ്ട് ദിവസം മുൻപ് കാണാതായ അസിസ്റ്റൻ്റ്  പോസ്റ്റ് മാസ്റ്ററെ ജോലി ചെയ്യുന്ന ഓഫീസിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ മുഖ്യ തപാലാഫീസിലെ അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്റർ മുപ്പത്തടം സ്വദേശി കെ ജി ഉണ്ണികൃഷ്ണനെയാണ് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലെ സ്റ്റോർ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാളെ കാണാതായതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിരുന്നു. ഇക്കഴിഞ്ഞ 16 ന് രാവിലെ ജോലിക്കെത്തിയ ഇദ്ദേഹത്തെ രാവിലെ11 മണിയോടെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ ദുർഗന്ധമനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇയാൾ  മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സംശയിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K