19 April, 2024 06:11:07 PM


എറണാകുളം ജില്ലയിലെ രണ്ടാമത്തെ സൗജന്യ ആർച്ചറി ക്യാമ്പ് പറവൂരിൽ ആരംഭിച്ചു



കൊച്ചി: ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും  ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി  സാധാരണക്കാർക്കും ഭിന്നശേഷിക്കാർക്കും ആയി പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സൗജന്യ അവധിക്കാല ആർച്ചറി ക്യാമ്പ് പറവൂർ നഗരസഭ ചെയർപേഴ്സൺ ബീനാ ശശിധരൻ നിർവഹിച്ചു. ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡൻറ് കിഷോർ എ എം അധ്യക്ഷത വഹിച്ചു. 

അസിസ്റ്റൻറ് കോച്ച് കൃപ ഭായ്, സ്കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ കെ എസ്  ദിനിൽകുമാർ, സ്കൂൾ പ്രധാന അധ്യാപിക ദീപ്തി ഡിജെ, സ്കൂൾ മാനേജർ പി എസ് സ്മിത്ത്, പിടിഎ പ്രസിഡൻറ് കെ എച്ച് ജലീൽ, പിടിഎ മെമ്പർ ഇന്ദു അമൃതരാജ്, കായിക അധ്യാപകരായ സച്ചിൻ, വിജേഷ് എന്നിവർ പ്രസംഗിച്ചു. 

മെയ് 20 വരെ വെള്ളി ശനി ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് മൂന്നുമണി മുതൽ 6 മണി വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വിളിക്കുക. 9809921065.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K