17 December, 2023 04:17:56 PM


സർവകലാശാല ക്യാംപസിൽ നിന്നും എസ്എഫ്ഐ ബാനറുകൾ നീക്കാന്‍ ഗവർണറുടെ നിർദ്ദേശം



കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർ തനിക്കെതിരെ സ്‌ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യാംപസിനുള്ളിൽ റോഡിലൂടെ ഇറങ്ങി നടന്നാണ് തനിക്കെതിരായ ബാനറുകൾ ചൂണ്ടിക്കാട്ടി അവ നീക്കാൻ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയത്. 'സംഘി ചാൻസലർ വാപസ് ജാവോ' എന്നെഴുതിയിരുന്ന ബാനറാണ് ഗവർണറെ ചൊടിപ്പിച്ചത്.


ഇത്തരത്തിൽ നിരവധി ബാനറുകൾ ക്യാപംസിൽ സ്ഥാപിച്ചിരുന്നു. ഇവയെല്ലാം കണ്ട് കുപിതനായ ഗവർണർ ഉടനടി നീക്കാൻ നിർദ്ദേശം നൽകി.സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലറോട്  വിശദീകരണം ചോദിക്കണമെന്ന് രാജ്‌ഭവൻ സെക്രട്ടറിയോട് ഗവർണർ നിർദേശിച്ചു. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്നും എന്തുകൊണ്ടു ബാനറുകൾ നീക്കം ചെയ്തില്ലെന്നും അറിയിക്കാനാണ് നിർദേശം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K