01 May, 2024 10:11:26 AM
റോഡിൽ കുഴഞ്ഞു വീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു; 40കാരന് ദാരുണാന്ത്യം
കോലഞ്ചേരി: റോഡിൽ കുഴഞ്ഞ് വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചു. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലു എന്ന 40കാരനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ കോലഞ്ചേരി ടൗണിൽ സെന്റ് പീറ്റേഴ്സ് സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് ഇയാൾ കുഴഞ്ഞ് വീണത്