03 May, 2024 10:42:20 AM
പറവൂരില്‍ മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
നോർത്ത് പറവൂർ: മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ ചന്ദ്രബാബു(48) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. ഭാര്യ: തൃപ്രയാർ സ്വദേശി ജീവ. മക്കൾ: ലക്ഷ്മി, ആദിത്ത്.