05 May, 2024 03:26:21 PM
അടൂരിലെ പുലിക്കുന്നിൽ കൈതമുക്കിൽ അഞ്ചു പേർ കിണറ്റിലകപ്പെട്ടു
Bb
അടൂർ : അടൂരിൽ ഏറത്തു പഞ്ചായത്തിലെ പുലിക്കുന്നിൽ കൈതമുക്കിൽ അഞ്ചു പേർ കിണറ്റിലകപ്പെട്ടു. സംഭവം കണ്ടു നിന്ന സമീപവാസിയും കുഴഞ്ഞു വീണു. വെള്ളം കോരുന്നതിനിടയിൽ കൈയ്യിൽ നിന്നും വഴുതിപ്പോയ തൊട്ടിയും കയറും എടുക്കാൻ കിണറ്റിൽ ഇറങ്ങുന്നതിനിടെ കിണറ്റിൽ കുഴഞ്ഞു വീണയാളിനെ രക്ഷപ്പെടുത്താനെത്തിയ നാലു പേരുമാണ് കിണറ്റിലകപ്പെട്ടത്.
ഇന്ന് രാവിലെ 9.30 ഓടെ ആണ് സംഭവം. രാജു എന്നയാൾ ആണ് തൊട്ടിയും കയറുമായി വീണത്. സഹായത്തിനെത്തിയ
സമീപവാസികളായ കൊച്ചുമോൻ (45), അജി (35), സുനിൽffhu (30),അനൂപ് (25)എന്നിവരാണ് കിണറ്റിൽ കുഴഞ്ഞു വീണത്.
സംഭവം കണ്ടുനിന്ന സമീപവാസിയായ സുനിത എന്നയാളും കുഴഞ്ഞു വീഴുകയായിരുന്നു. കിണറ്റിൽ വീണവരെയും കുഴഞ്ഞു വീണയാളിനെയും നാട്ടുകാരും ഫയർ ഫോഴ്സും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. കിണറ്റിൽ ശുദ്ധവായുവിൻ്റെ അഭാവം ഉള്ളതായാണ് സംശയം.