06 May, 2024 07:46:14 AM
ആലപ്പുഴ ഇഎസ്‌ഐ ആശുപത്രിയില്‍നിന്ന് എസി മോഷ്ടിച്ച പ്രതി പിടിയില്‍
ആലപ്പുഴ: ഇഎസ്‌ഐ ആശുപത്രിയില്‍നിന്ന് എസി മോഷ്ടിച്ച പ്രതി പിടിയില്‍. പാതിരാപ്പള്ളി പടിഞ്ഞാറെക്കര സ്വദേശി ആൻഡ്രൂസ് (25) ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളും സമാന കുറ്റക്യത്യങ്ങള്‍ ചെയ്തവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഇഎസ്‌ഐ ആശുപത്രിയിലാണ് സംഭവം നടന്നത്.
രണ്ട് എസികളുടെ ഔട്ട്ഡോർ യൂണിറ്റുകളും, 3 എസികളുടെ ഔട്ട് ഡോർ യൂണിറ്റിലെ ചെമ്ബ് കോയിലുമാണ് മോഷണം പോയത്. ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. ഏസി മോഷണം പോയതോടെ ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ അടക്കം മുടങ്ങിയിരുന്നു. ഇത് രോഗികളുടെ ഭാഗത്തുനിന്ന് വലിയെ പ്രതിഷേധത്തിനും ഇടയാക്കി. തുടർന്ന് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.