10 May, 2024 10:21:16 AM


പാലാരിവട്ടത്ത് വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം



കൊച്ചി : പാലാരിവട്ടം ചക്കരപറമ്പിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. ആലുവ തൈക്കാട്ടുകര കിടങ്ങേത്ത് വീട്ടില്‍ കെ എസ് മുഹമ്മദ് സജാദും (22) സുഹൃത്തുമാണ് മരണപ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ഗതാഗതക്കുരുക്കുണ്ടായി .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K