15 May, 2024 10:35:31 AM


പത്തനംതിട്ട അടൂരില്‍ കാറുകൾ കൂട്ടിയിടിച്ച് അപകടം; ആളപായമില്ല



പത്തനംതിട്ട: എം സി റോഡിൽ അടൂരിനും എനാത്തിനും ഇടയ്ക്ക് എം ജി ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചു. ആളപായമില്ല. പുലർച്ചെ 2.30 ഓടെയാണ് വാഹനാപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്കു പോയവരുടെ  കാറും എതിരെ വന്ന ഹുണ്ടായ് i20 കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ i20 കാറിൽ തീ പടർന്നെങ്കിലും വാഹനത്തിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചു തീയണച്ചതിനാൽ കാർ കത്തിനശിച്ചില്ല. അപകടത്തിൽപെട്ടവരെ ഏനാത്തുനിന്നും സ്ഥലത്തെത്തിയ പോലീസ് ജീപ്പിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K