16 May, 2024 11:18:32 AM


ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം; ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം



കൊച്ചി: ഫോർട്ട് കൊച്ചിയിൽ യുവാവിനെ കടയിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇന്നലെ രാത്രിയാണ് ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപം ബിനോയ്‌ സ്റ്റാൻലി എന്ന യുവാവ് കുത്തേറ്റു മരിച്ചത്.

സംഭവത്തിൽ അത്തിപ്പൊഴി സ്വദേശി അലന് വേണ്ടിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പല തവണ കുത്തി മരണം ഉറപ്പാക്കി ഒന്നും സംഭവിക്കാത്ത മട്ടിലാണ് അലൻ തിരിച്ചുപോകുന്നത്. ബിനോയി നിലത്തുവീണ ശേഷവും പലതവണ അലൻ കത്തികൊണ്ട് കുത്തി. ഇതിനുശേഷം കത്തി അരയില്‍ തിരുകിയശേഷം അലൻ തിരിച്ചുപോവുകയായിരുന്നു.

മുൻവൈരാഗ്യത്തെ തുടർന്ന് അലൻ ബിനോയിയെ കുത്തികൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൃത്യം നടത്തിയ ശേഷം അലൻ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K