20 May, 2024 08:12:47 AM


പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം; 44കാരനെ പൊലീസ് പിടികൂടി വനംവകുപ്പിന് കൈമാറി



പത്തനംതിട്ട: പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം നടത്തിയ ആളെ പൊക്കി പൊലീസ്. പത്തനംതിട്ട പറക്കോട് സ്വദേശി ദീപുവിനെയാണ് പിടികൂടിയത്. ഇന്നലെ വൈകീട്ട് ആറ് മണിക്കാണ് സംഭവം. പറക്കോട് ഉള്ള ബാറിന് മുന്നിലാണ് ദീപു പെരുമ്പാമ്പുമായി എത്തിയത്. തുടര്‍ന്ന് പാമ്പിനെ കഴുത്തിലിട്ടും മറ്റും അഭ്യാസം നടത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് അടൂര്‍ പൊലീസ് സ്ഥലത്തെത്തി, ഇയാളെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു. കുറ്റം മൃഗങ്ങള്‍ക്കെതിരെയുള്ളത് ആയതിനാലാണ് വനംവകുപ്പിന് കൈമാറിയിരിക്കുന്നത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K