21 May, 2024 01:33:52 PM


ഒഴുകിവന്ന തേങ്ങ എടുക്കാനായി തോട്ടിലേക്ക് ചാടി ഒഴുക്കിൽപെട്ട ആളുടെ മൃതദേഹം കിട്ടി



പത്തനംതിട്ട: പത്തനംതിട്ടയിൽ തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കിൽ പെട്ടത്. ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ് ഒഴുക്കിൽപ്പെട്ടത്. ഇയാൾ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമൺ കടവിൽ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്  മൃതദേഹം കണ്ടത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K