21 December, 2023 03:10:42 PM


തിരുവനന്തപുരത്ത് കെഎസ്‌യു മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു



തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച കെഎസ്‌യു കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കെഎസ്‌‌യു സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കെപിസിസി ആസ്ഥാനത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്.

മാത്യു കുഴൽ നാടൻ എംഎൽഎയുടെ പ്രസംഗത്തിനു ശേഷമായിരുന്നു സംഘർഷം. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് ലാത്തിവീശിയത്. 

നിരവധിപേര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. പൊലീസിനുനേരെ വലിയതോതിലുള്ള കല്ലേറുണ്ടായി. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K