21 December, 2023 04:46:56 PM
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയെ കൊന്ന് കിണറ്റിൽ തളളി; അമ്മ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ മിനിയാണ് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഞ്ഞിന്‍റെ മൃതദേഹം കിണറ്റിലിട്ടത്. ചിഴയന്‍കീഴ് സ്വദേശി അനുഷ്‌ക്കയാണ് കൊല്ലപ്പെട്ടത്. 8 വയസ്സായിരുന്നു. 19 മുതൽ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ കുട്ടിയുടെ അമ്മ മിനി ചിറയിൻകീഴ് പോലീസിൽ കീഴടങ്ങുകയായിരുന്നു.