22 December, 2023 03:46:34 PM


ഉപഭോക്താക്കള്‍ക്ക് ക്രിസ്മസ്, പുതുവത്സര സമ്മാനം; പാചക വാതകത്തിന് വില കുറച്ചു



ന്യൂഡൽഹി: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതകത്തിന് വില കുറച്ചു. വാണിജ്യ സിലിണ്ടറുകൾക്കാണ് വില കുറച്ചിരിക്കുന്നത്. 19 കിലോ സിലിണ്ടർ ഒന്നിന് 39.50 രൂപ എന്ന നിരക്കിലാണ് വിലക്കുറവ്.

വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വിലക്കുറവ് പ്രാബല്യത്തിൽ വരുന്നതോടെ, ഡൽഹിയിൽ വാണിജ്യ സിലിണ്ടർ ഒന്നിന്റെ വില 1757.50 രൂപയാകും. അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില മാറ്റമില്ലാതെ തുടരും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K